ഇത് ധൻ വാപസിയുടെ സമയമാണ്

ഇന്ത്യ സമ്പന്നമാണ്,എന്നാൽ ഇന്ത്യക്കാർ ദരിദ്രരാണ്.അത് മാറ്റാൻ സമയമായി.

ഓരോ ഇന്ത്യൻ കുടുംബത്തിനും ഇന്ത്യയിലെ 50 ലക്ഷം രൂപ പൊതു സമ്പത്തില്‍ ഒരു പങ്ക് ഉണ്ട് . ഇത് ധൻ വാപസിയുടെ സമയമാണ് -എല്ലാ വർഷവും ഓരോ കുടുംബത്തിനും 1 ലക്ഷം ലക്ഷം രൂപ വീതം തിരികെ ലഭിക്കുന്നു. അതിനാൽ ദാരിദ്ര്യവും തൊഴിലില്ലായ്മയും അഴിമതിയും നേരിടാൻ നമുക്ക് എല്ലായ്പ്പോഴും സാധിക്കും.

ഇത് വ്യക്തമായ ആശയമാണ്. പൊതു സമ്പത്ത് എന്ത് ആണ്, എന്തുകൊണ്ട് നമുക്കത് തിരികെ ലഭിക്കണം കൂടാതെ ഒത്തൊരുമിച്ച് നമുക്ക് എങ്ങനെ അതു സാധ്യമാക്കാം എന്ന് ഞാൻ വിശദീകരിക്കും.

***

ഞാൻ രാജേഷ് ജെയിന്‍ ഞാൻ ഒരു രാഷ്ട്രീയക്കാരനല്ല.ഞാൻ ഒരു പ്രശ്ന പരിഹാരകനും , ഒരു സംരംഭകനും ആണ് . 25 വർഷം ആയി , സാങ്കേതികവിദ്യയുടെ ലോകത്ത് ദശലക്ഷക്കണക്കിന് പ്രശ്നങ്ങൾ ഞാൻ പരിഹരിച്ചു.

1990 കളുടെ അന്ത്യത്തിൽ,ലോകമെമ്പാടുമുള്ള ഇന്ത്യക്കാർക്ക് വിവരങ്ങളുടെ അഭാവം നികത്തുവാൻ ഞാൻ ഇന്ത്യയിലെ ആദ്യത്തെ ഇൻറർനെറ്റ് പോർട്ടലുകള്‍ സെറ്റ് ചെയ്തു പ്രായമുള്ള നിങ്ങളിൽ ചിലർ വെബ്സൈറ്റുകൾ ഓര്‍ത്തിരിക്കാം- Samachar.com, Khoj.com, Khel.com and Bawarchi.com.ബ്രാൻഡുകളെ അവരുടെ ഉപഭോക്താക്കളുമായി ആഴത്തിൽ ബന്ധിപ്പിക്കുന്നതിന് എന്റെ കമ്പനി ഇപ്പോൾ സഹായിക്കുന്നു.

എന്റെ ജീവിതത്തിന്റെ ദിശ മാറിയത് 2008 ലായിരുന്നു-എനിക്കൊരു നയി ദിശ ലഭിച്ചു.ഒരു സുഹൃത്ത് എന്നോട് ചോദിച്ചു, "രാജേഷ്, നിങ്ങളുടെ 3- വയസ്സുകാരനായ മകൻ വളരുകയും നിന്നോടു ചോദിക്കുകയും ചെയ്യുന്നു -'പപ്പാ,ഇന്ത്യയിൽ എല്ലാം തെറ്റായി പോകുന്നതായി നിങ്ങള്‍ കണ്ടു.നിങ്ങള്‍ക്ക് സമയവും പണവും ഉണ്ടായിരുന്നു.എന്ത് കൊണ്ട് നിങ്ങള്‍ ഇതിനായി ഒന്നും ചെയ്തില്ല?'-അവനോട് നിങ്ങള്‍ എന്ത് ഉത്തരം പറയും?" ഈ ചോദ്യത്തിലൂടെ എന്‍റെ പുതിയ യാത്രയിൽ തുടങ്ങി.

ഇന്ത്യയെ രൂപാന്തരപ്പെടുത്തുന്നതിന് രാഷ്ട്രീയത്തെ എങ്ങനെ ഉപയോഗിക്കണം എന്നു കാണലായിരുന്നു എന്‍റെ പരിഹാരം .കുറച്ചുപേർക്കൊപ്പം ചേര്‍ന്ന്, ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് 2009 ൽ ഞാന്‍ ഫ്രണ്ട്സ് ഓഫ് ബി.ജെ.പി. സജ്ജമാക്കി

2011 ൽ ബ്ലോഗ് പോസ്റ്റ് അടുത്ത തിരഞ്ഞെടുപ്പിൽ ബി.ജെ.പി.ക്ക് ഒരു ലോക്സഭാ ഭൂരിപക്ഷം സ്വന്തമാക്കാൻ എങ്ങനെ സാധിക്കുമെന്ന് 2011 ൽ ഞാൻ ഒരു പൊതു ബ്ലോഗ് പോസ്റ്റ് എഴുതി. നരേന്ദ്രമോഡിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മീഡിയ, ഡാറ്റ, അനലിറ്റിക്സ്, സന്നദ്ധപ്രവർത്തനങ്ങൾ തുടങ്ങിയവയിൽ 100 പേരുടെ ഒരു സംഘം എന്റെ സ്വന്തം ഫണ്ട് ഉപയോഗിച്ച് ഞാൻ സജ്ജീകരിച്ചു.2014 ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ഭൂരിപക്ഷം കിട്ടി, മോഡി ഇന്ത്യയുടെ പ്രധാനമന്ത്രിയായി.

പിന്നീട് ഞാൻ മനസ്സിലാക്കി,ഭരണാധികാരികൾ മാറുന്നതുപോലെ,നിയമങ്ങള്‍ മാറുന്നില്ലെങ്കില്‍,ഫലം മാറുകയില്ല . 71 വർഷക്കാലം ദാരിദ്ര്യം, തൊഴിലില്ലായ്മ, അഴിമതി എന്നീ പരിഹാരങ്ങൾക്കായി 20 ഗവൺമെൻറുകളും 3 തലമുറയിലെ ഇന്ത്യക്കാരും രാഷ്ട്രീയക്കാരും ഞങ്ങളുടെ മുന്നിൽ നിന്നു. എന്നാൽ അല്പം മാറി ,എല്ലായ്പ്പോഴും ഈ പ്രശ്നങ്ങൾ ഇപ്പോഴും നമ്മോടൊപ്പമുണ്ട്. നയി ദിശ എന്ന പുതിയ ദിശയാണ് ഇന്ത്യക്ക് ആവശ്യമായിരുന്നത്. ഈ ചിന്തയിൽ ആശയം ജനിച്ചത്. ധന്‍ വാപസി

***

നമുക്ക് നമ്മുടെ ചോദ്യങ്ങളിലേക്ക് മടങ്ങാം. നമ്മുടെ ധൻ എവിടെയാണ്? ഇന്ത്യയുടെ പൊതു സമ്പത്ത് എന്താണ്? പൊതുമേഖലയിലും ധാതു നിക്ഷേപമായും പൊതുമേഖലാ കോർപറേഷനുകളിലും ആസ്തികളിലും ഉള്ള സമ്പാദ്യമാണിത്. നമ്മൾ എല്ലാവരും ഈ സ്വത്തിൽ ഓഹരിഉടമകള്‍ ആണ്. ഈ സമ്പത്ത് വിദേശ ബാങ്കുകളിൽ അല്ല, അത് ഇന്ത്യയിലാണ് - നമ്മള്‍ക്ക് ചുറ്റും.ഇത് കള്ളപ്പണം അല്ല.ഇത് നമ്മുടെ പണമാണ്. ഇതിന്‍റെ സമ്പാദ്യം എത്രയാണ് ? 1500 ലക്ഷം കോടി. അതായത് 15 ഉം അതിനുശേഷം 14 പൂജ്യവും . ഇന്ത്യയിലെ ഓരോ കുടുംബത്തിന് 50 ലക്ഷം രൂപ ലഭിക്കും

ഇന്ത്യ സമ്പന്നനാണ്, എന്നിട്ടും ഇന്ത്യക്കാർ ദരിദ്രരായി നിലകൊള്ളുന്നു.ഒരു ശരാശരി ഇന്ത്യൻ കുടുംബത്തിന് പ്രതിവർഷം 1 ലക്ഷത്തിൽ കൂടുതൽ വരുമാനം ലഭിക്കുന്നു -അഞ്ചു പേരടങ്ങുന്ന കുടുംബത്തിന് പ്രതിമാസം 10,000 രൂപയില്‍ കുറവ് .അവര്‍ വളരെ കുറച്ച് പണം മാത്രം ലാഭിക്കുന്നു.അതാണ്‌ നമുക്ക് മാറ്റേണ്ടത് അതുകൊണ്ടാണ് നമുക്ക് നമ്മുടെ സമ്പത്ത് തിരിച്ചുവേണ്ടത്.

ഈ സമ്പത്ത് രാഷ്ട്രീയക്കാരുടേയും ഉദ്യോഗസ്ഥരുടെയും നിയന്ത്രണത്തിലാണ്.അവര്‍ നമ്മുടെ സമ്പത്ത് മോഷ്ടിച്ചു- അവരുടെ മുൻപെ ബ്രിട്ടീഷ് ഭരണാധികാരികൾ ചെയ്തതുപോലെ.അവര്‍ താമസിക്കുന്ന ആഢംബരങ്ങളെ നോക്കൂ. അവർക്ക് ധാരാളം ആഢംബര ഭവനങ്ങളുണ്ട്.സുഖപ്രദമായ യാത്ര ഒപ്പം ഉയര്‍ന്ന സുരക്ഷ- എല്ലാം നമ്മളുടെ നികുതി പണം കൊണ്ട് നല്‍കുന്നു

കാവല്‍ക്കാര്‍ ഭൂപ്രഭുക്കൾ ആയിത്തീർന്നിരിക്കുന്നു

ഈ മോഷണം തടയാൻ സമയമായി. നമ്മുടെ സമ്പത്ത് തിരിച്ച് ചോദിക്കേണ്ട സമയമാണ്.

ഈ ധനം തിരികെ ലഭിക്കുന്നത് അർത്ഥമാക്കുന്നത് എന്തെന്നാല്‍ നമ്മളുടെ കുടുംബത്തിനുവേണ്ടി എങ്ങനെ ചെലവാക്കണമെന്നത് നമുക്ക് തെരഞ്ഞെടുക്കാം.

നമ്മൾ ചെലവഴിക്കുന്നത് വിൽക്കുന്നവർക്ക് വരുമാനമായി മാറുന്നു,നാം ഭക്ഷണത്തിനായി ചെലവഴിക്കുന്നത് , അത് കർഷകർക്ക് ലഭിക്കുന്ന വരുമാനമാണ്.നമ്മള്‍ മറ്റ് സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കും വേണ്ടി ചെലവഴിക്കുമ്പോൾ,ഇത് തൊഴിലവസര വർദ്ധിപ്പിക്കുകയും തൊഴിൽ സൃഷ്ടിക്കുകയും ചെയ്യുന്നതില്‍ സഹായിക്കുന്നു.വിവിധ പദ്ധതികളുടെ ആനുകൂല്യങ്ങൾ നേടിയെടുക്കുന്ന രാഷ്ട്രീയ, ഉദ്യോഗസ്ഥ, ഭരണനിർവ്വഹണ തീരുമാനങ്ങളിലുള്ള വിവേചനങ്ങൾ ഇല്ലാതാക്കുകയാണെങ്കിൽ നമുക്ക് അഴിമതി അവസാനിപ്പിക്കാം.

ദാരിദ്ര്യം, തൊഴിലില്ലായ്മ, അഴിമതി എന്നീ മൂന്നു അനർത്ഥങ്ങൾ ഉന്മൂലനം ചെയ്യുന്ന ഇല്ലാതാക്കുന്ന പ്രായോഗിക പരിഹാരമാണ് ധൻ വാപസി .എല്ലാ പൌരന്മാർക്കും സ്വാതന്ത്ര്യം, സമത്വം, സമൃദ്ധി എന്നിവയ്ക്കായി നമ്മുടെ ഭരണഘടനയിലെ സ്രഷ്ടാക്കൾ എല്ലാ ഇന്ത്യക്കാരുടേയും കാഴ്ച്ചപ്പാട് നിറവേറ്റുന്ന സാർവത്രിക സമൃദ്ധി വിപ്ലവമാണ് ധൻ വാപസി. നമ്മുടെ സ്വന്തം നിലയിൽ നമ്മുടെ ജീവിതം ജീവിക്കാനുള്ള യഥാർഥ സ്വാതന്ത്യമാണ് ധൻ വാപസി.- നമ്മുടെ യജമാനനെന്ന നിലയിൽ ഗവണ്മെന്റ് ഇല്ലാതെ ,സഹ ഇന്ത്യക്കാർ പങ്കാളികളായി കൂടെ പുരോഗതിയിലാണ്.ധൻ വാപസി നീതിയും ന്യായവുമാര്‍ന്നതാണ് .ഓരോ ഇന്ത്യക്കാരന്റെയും അവകാശമാണ് ധൻ വാപസി.

***

അപ്പോൾ നമുക്ക് നമ്മുടെ സമ്പത്ത് എങ്ങനെ തിരികെ ലഭിക്കും? ധൻ വാപസി എങ്ങനെ പ്രാവര്‍ത്തികമാക്കും? ഷ്ട്രീയക്കാരും ബ്യൂറോക്രാറ്റുകളും നമ്മുടെ ധനം തിരികെ നൽകാൻ പോകുന്നില്ല.മാത്രവുമല്ല അവര്‍ നമ്മളോട് ഈ സമ്പത്തിനെ കുറിച്ച് പറഞ്ഞിട്ടുമില്ല , അവർ ഇപ്പോഴും നമ്മളില്‍ നിന്ന് മോഷ്ടിക്കുകയാണ്. ധൻ വാപസിക്ക് മറ്റൊരു സ്വാതന്ത്ര്യ പ്രസ്ഥാനം ആവശ്യമാണ് - രാഷ്ട്രീയക്കാരുടെയും ബ്യൂറോക്രാറ്റുകളുടെയും നിയന്ത്രണത്തില്‍ നിന്ന് നമ്മുടെ സമ്പാദ്യത്തെ മോചിപ്പിക്കുന്നതിന് .

ആദ്യ പടി എണ്ണത്തില്‍ നമ്മുടെ ശക്തി കാണിക്കല്‍ ആണ്. നമ്മളില്‍ പലരും ഒരുമിച്ചു ചേരുമ്പോള്‍ മാത്രമേ ധൻ വാപസി പ്രാവര്‍ത്തികമാക്കാന്‍ കഴിയു. നമ്മുടെ ശബ്ദത്തിന്റെയും വോട്ടിൻറെയും ശക്തി ഉപയോഗിക്കാൻ നമ്മള്‍ തയ്യാറാകുമ്പോൾ മാത്രമേ രാഷ്ട്രീയക്കാരെയും ഉദ്യോഗസ്ഥരെയും പ്രവർത്തിക്കാൻ നിർബന്ധിതരാക്കാന്‍ കഴിയൂ

നമ്മുടെ എണ്ണം കാണിക്കാന്‍ , DhanVapasi.com ഓരോ വർഷവും ഓരോ കുടുംബത്തിനും 1 ലക്ഷം രൂപ വീതം തിരികെ നൽകാൻ പാർലമെൻറിൽ ആവശ്യപ്പെട്ടുകൊണ്ട് ല്‍ ഒരു ഹർജി നൽകിയിട്ടുണ്ട്.. അത് ഒപ്പിടാൻ ഞാൻ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു.

ഇത് ആരംഭ പോയിന്റാണ്.എന്‍റെ ടീം ധൻ വാപസി ബില്‍ തയ്യാറാക്കുകയാണ്. എല്ലാ എം.പി മാർക്കും ഇത് അയയ്ക്കാനും അവർക്കത് വായിക്കാനും ചർച്ച ചെയ്യാനും യുക്തിവാദം ചെയ്യാനും പാസ്സ് ചെയ്യാനും കഴിയും. എന്നാൽ അവർ നമ്മളുടെ വലിയ ശബ്ദം കേൾക്കുകയും നമ്മളുടെ കൂട്ടായ വോട്ടവകാശത്തിന്റെ ശക്തി അറിയുകയും ചെയ്യുന്നതുവരെ അവര്‍ അങ്ങനെ ചെയ്യില്ല.

***

സമൃദ്ധി നമ്മുടെ ജന്മാവകാശമാണ്, -നമുക്കത് തീര്‍ച്ചയായും വേണം

ഇപ്പോള്‍ മുതല്‍ ഏതാനും വര്‍ഷങ്ങള്‍ കഴിയുമ്പോള്‍, നിങ്ങളുടെ അടുത്തുള്ളവരും പ്രിയ്യപ്പെട്ടവരും നമ്മളോട് ചോദിക്കുന്നു ,, "നിങ്ങൾ ഇന്ത്യക്ക് വേണ്ടി എന്ത് ചെയ്തു?" അവരുടെ കണ്ണുകളില്‍ നോക്കി നിങ്ങള്‍ക്ക് പറയാം , "ഞാന്‍ ധന്‍ വാപസി പ്രാവര്‍ത്തികമാക്കി ഞാന്‍ നമ്മളെയും ഓരോ ഇന്ത്യക്കാരെയും സമ്പന്നരാക്കി."

സുഹൃത്തുക്കളെ,ഇത് പ്രവർത്തിക്കാൻ ഉള്ള സമയമാണ്. ഇപ്പോൾ നമ്മളുടെ ഊഴമാണ്.

ൽ ഹർജിയെ പിന്തുണയ്ക്കുക , DhanVapasi.com നിങ്ങളുടെ കുടുംബവും സുഹൃത്തുക്കളും അത് ചെയ്യുക.

നല്ല നാളേയ്ക്കായി ഇന്ന് പ്രവർത്തിക്കാം.

ജയ് ഹിന്ദ്

നിങ്ങളുടെ പിന്തുണ വാഗ്ദാനം ചെയ്യുക